Tuesday, July 7, 2009

ഇരിക്കപിണ്ടം

അന്യ അവളെനിക്കിനി..

വെറുമൊരു ഓര്‍മ പോലുമാവാതെ മരിച്ചു മണ്ണടിഞ്ഞൊരു പാഴ്ജന്‍മം

ഉറക്കിയില്ലേ ഞാനീ നെഞ്ചിന്‍ ചൂടേറ്റി ചന്ദ്രനുറങ്ങാത്ത നാളുകളിലെത്രയൊ...

ഓര്‍ത്തില്ലവള്‍ പക്ഷെ, ഈയച്ചനെ...

എന്‍ വിരല്‍ തുമ്പിലെ തുമ്പപ്പൂവായവള്‍ ..
ആ പൂവിലും വെണ്മയെഴുമെന്‍ സ്വപ്നമായ് മാറിയോള്‍..

ഊട്ടി അവരെന്നുണ്ണിയെ ഒരായിരം തവണ,
അരങ്ങത്തൊരിക്കലും വരാത്തൊരാ കൈകളാല്‍ ...

ഓര്‍ത്തില്ലവള്‍ പക്ഷെ, എന്‍ അകത്തുള്ളൊരെയും...


വിരലു മാറ്റി പിടിച്ചപ്പോള്‍, കണ്ടില്ലെന്‍ പുത്രിയീ,
ഈ അംബല പ്രാക്കള്‍ തന്‍ ആത്മാക്കളൊന്നുമേ...

മരിച്ചു നീയെന്‍ വീട്ടിലും.. വാക്കിലും.. എന്നിട്ടുമെന്തേയെന്‍ ചങ്കു പിടക്കുന്നു???


എനിക്കു പിഴച്ചുവൊ... അതോ എന്‍ കുഞ്ഞിനോ?

******************************************************************

എന്തേ വിളിച്ചില്ല എന്നച്ചനെന്നെ, ഒരിക്കലെങ്കിലും..

കാതോര്‍ത്തു കാതൊര്‍ത്തു ക്ഷീണിച്ചു പോയി ഞാന്‍.

തേവരെ കാക്കുന്ന, അറിയുന്നൊരച്ചനെന്‍,
മനമെന്തേ കാണുവാന്‍ തിട്ടമില്ലതെ പോയ്?

എന്നുമീ വാതില്‍ക്കല്‍ ഒറ്റക്കു ഞാനിനി,
ഒരു നാള്‍ വരുമെന്നച്ചന്‍ വിളിക്കായീ..

പറയണം പറയണം എന്നോര്‍ത്തു ഞാനെത്ര....
"അ" എന്നെടുത്തതേ ..ചതിച്ചുവെന്‍ നാവെന്നെ..

ഒന്നു ചോതിച്ചാല്‍ പറഞ്ഞേനല്ലൊ ഞാന്‍ ...
എന്നച്ചനെന്നെ അറിയില്ലെ.....ദൈവത്തിനോളവും?

അച്ചനറിയുക.... സുഖം എനിക്ക്... എന്‍ സ്വപ്നങ്ങള്‍ക്കും...

വക്കുക ഈ പിണ്ടം, വീട്ടിനുപുറത്തു.. മനസ്സിനല്ലെന്നറിയുന്നു ഞാനും...

*************************************************************************************
വരുമെന്‍ മകള്‍ .... വരാതിരിക്കില്ല..

****
വിളിക്കുമെന്നച്ചന്‍ .... വിളിക്കാതിരിക്കില്ല...

****
ഇരിക്കപിണ്ടങ്ങള്‍ വലിച്ചെറിയാം നമുക്കന്ന്..

സ്നേഹത്തിന്‍ കോലങ്ങള്‍ കെട്ടിയാടാനായി.